Thursday, September 24, 2026
spot_imgspot_img
HomeEuropeനെതർലാൻഡിലെ മലയാളി ഗവേഷക ഡോ. അഞ്ജലി തോമസിന് രാജ്യാന്തര അംഗീകാരം
spot_img

നെതർലാൻഡിലെ മലയാളി ഗവേഷക ഡോ. അഞ്ജലി തോമസിന് രാജ്യാന്തര അംഗീകാരം

റോട്ടർഡാം: നെതർലാൻഡിലെ പ്രശസ്തമായ ഇറാസ്മസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ മലയാളി ഗവേഷക ഡോ. അഞ്ജലി തോമസിന് രാജ്യാന്തര അംഗീകാരം. ലോകമെമ്പാടുമുള്ള പ്രമുഖരായ 26 വനിതാ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾ ഉൾപ്പെടുത്തി.

പ്രകാശശാസ്ത്ര-സാങ്കേതികവിദ്യകളുടെ ലോകവ്യാപക വളർച്ചയ്ക്ക് നേതൃത്വം നൽകുന്ന ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഒപ്റ്റിക്സ് ആൻഡ് ഫോട്ടോണിക്സ് (എസ്പിഐഇ) പുറത്തിറക്കിയ 2027 ലെ ‘വിമൻ ഇൻ ഒപ്റ്റിക്സ്’ നോട്ട്ബുക്കിലാണ് അഞ്ജലി ഇടംനേടിയത്. ഒപ്റ്റിക്സ്-ഫോട്ടോണിക്സ് മേഖലയിലെ ഏറ്റവും പ്രമുഖമായ ആഗോള അംഗീകാരങ്ങളിലൊന്നാണിത്. മെഡിക്കൽ ഇമേജിങ് സാങ്കേതികവിദ്യകൾ, ക്വാണ്ടം സെൻസിങ്, ബഹിരാകാശ ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന വനിതകളുടെ പ്രചോദനാത്മക അനുഭവങ്ങളാണ് ഈ നോട്ട്ബുക്കിലുള്ളത്.

കണ്ണൂർ ഇരിട്ടി സ്വദേശിനിയായ അഞ്ജലി, ഇരിട്ടി എം.ജി കോളജിൽ നിന്ന് ഫിസിക്സിൽ ബിഎസ്‌സിയും തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് എംഎസ്‌സിയും പൂർത്തിയാക്കിയ ശേഷം, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)