Thursday, September 24, 2026
spot_imgspot_img
HomeCinemaപുതിയ സിനിമയുടെ റിലീസ്, നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും
spot_img

പുതിയ സിനിമയുടെ റിലീസ്, നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

കൊച്ചി∙:നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പാസ്പോർട്ട് വിട്ടുനൽകാൻ നിർദേശം നൽകിയത്. പുതിയ സിനിമ ഇന്ന് റിലീസ് ചെയ്തുവെന്നും അതിന്റെ പ്രൊമോഷനൽ പരിപാടികൾക്കു വേണ്ടി വിദേശത്തേക്കു പോകണമെന്നും പാസ്പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ പ്രതിയാക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത ദിലീപിനു ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. നിലവിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

കേസില്‍ അപ്പീല്‍ പോകാനാണു തീരുമാനമെന്നും ആ സാഹചര്യത്തിൽ പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം കോടതി അംഗീകരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)