Thursday, September 24, 2026
spot_imgspot_img
HomeKeralaകൊച്ചി മേയര്‍: ആദ്യ രണ്ടര വര്‍ഷം മിനിമോളും, പിന്നീട് ഷൈനി മാത്യുവും, ദീപ്തി ഔട്ട്‌
spot_img

കൊച്ചി മേയര്‍: ആദ്യ രണ്ടര വര്‍ഷം മിനിമോളും, പിന്നീട് ഷൈനി മാത്യുവും, ദീപ്തി ഔട്ട്‌

കൊച്ചി: വി.കെ.മിനിമോളെ മേയറാക്കാൻ കോൺഗ്രസിൽ ധാരണ. പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ കമ്മിറ്റിയാണ് ഓരോ കൗൺസിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്. മേയർ തിരഞ്ഞെടുപ്പിനെപ്പറ്റി സ്വതന്ത്ര അഭിപ്രായമാണ് അവർ ആവശ്യപ്പെട്ടത്.

ചില കൗൺസിലർമാർ ഒന്നിലേറെ പേരുകൾ മുന്നോട്ടുവച്ചു. 5 വർഷകാലാവധി വീതം വയ്ക്കുന്നതിനെക്കുറിച്ചും ചിലർ അഭിപ്രായം അറിയിച്ചു. വിവിധ പേരുകളിൽ നിന്നു വ്യക്തമായ തീരുമാനത്തിലെത്തുന്നതിനു വേണ്ടിയാണു കൗൺസിലർമാരുടെ അഭിപ്രായം ഒറ്റയ്ക്കൊറ്റയ്ക്കു ശേഖരിച്ചത്. വലിയ ഉത്തരവാദിത്തമാണ് പുതിയ പദവിയെന്ന് മിനിമോൾ പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനമെടുത്തതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. കോർപറേഷനിലെ ആകെ സീറ്റുകൾ 76. കോൺഗ്രസ് 42, മുസ്ലീം ലീഗ് 3, കേരള കോൺഗ്രസ് 1, യുഡിഎഫ് സ്വതന്ത്രൻ 1. എൽഡിഎഫ് 22, എൻഡിഎ 6, മറ്റുള്ളവർ 1.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)