Thursday, September 24, 2026
spot_imgspot_img
HomeAccident Reportകാനഡയിൽ വിമാനാപകടം: രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
spot_img

കാനഡയിൽ വിമാനാപകടം: രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വാർത്ത: പ്രസാദ് തീയാടിക്കൽ

കാനഡ: കാനഡയിൽ ഫ്ലൈറ്റ് ട്രെയിനിങ്ങിനിടെയുണ്ടായ ദാരുണമായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാർ, ശ്രീരഞ്ജന സംബന്ധം എന്നിവരാണ് മരിച്ചത്.

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇരുവരുടെയും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ കോൺസുലർ സഹായങ്ങളും കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർഥികളുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും കുടുംബങ്ങളെ സഹായിക്കുന്നതിനുമായി ആരംഭിച്ച GoFundMe ധനശേഖരണത്തിൽ ഇതുവരെ 184 പേരിൽനിന്നായി CAD 20,695 സമാഹരിച്ചു. CAD 20,000 ആയിരുന്നു ധനശേഖരണത്തിന്റെ ലക്ഷ്യം. സംഭാവന നൽകിയ എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

GoFundMe ലിങ്ക്:
https://gofund.me/27919b71

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)